Home Latest News “കൃഷ്ണന്റെ മഥുരയിലിനി ആരും മദ്യവും മാംസവും വിൽക്കില്ല”: യോഗി ആദിത്യനാഥിന്റെ നിരോധനാജ്ഞ

“കൃഷ്ണന്റെ മഥുരയിലിനി ആരും മദ്യവും മാംസവും വിൽക്കില്ല”: യോഗി ആദിത്യനാഥിന്റെ നിരോധനാജ്ഞ

210
0

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപ്പന തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കി. ഇത്തരം ജോലി ചെയ്യുന്നവരെ കണ്ടെത്താനും വിലക്കാനും ഉദ്യോഗസ്ഥർക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്. ലക്‌നൗവിൽ കൃഷ്ണോത്സവ് 2021ൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യവും മാംസവും വിൽപ്പന നടത്തുന്നവർ അത് ഉപേക്ഷിച്ച് പാൽ കച്ചവടത്തിലേക്ക് തിരിയണമെന്നും മഥുരയുടെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ബ്രജ് ഭൂമിയുടെ വികസനത്തിന് എല്ലാ പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യയും സാംസ്കാരിക ആത്മീയ പാരമ്പര്യവും യോജിപ്പിച്ചുകൊണ്ടുള്ള വികസനമാണ് പ്രദേശത്ത് നടപ്പിലാക്കുകയെന്ന് അദ്ദേഹം അറിയിച്ചു

Previous article“നവീകരണമല്ല, ജാലിയൻ വാലാബാഗിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു” : കേന്ദ്രസർക്കാരിനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ്
Next articleകാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here