Home World കാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

കാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

204
0

കാബൂൾ: സൈനിക ദൗത്യം അവസാനിപ്പിച്ച് അമേരിക്കൻ സേന കാബൂളിൽ നിന്നും പിൻവാങ്ങിയതോടെ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കി താലിബാൻ വിജയാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ താലിബാൻ വെടിയുതിർത്തു. താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ, രാജ്യം വിടാൻ വിദേശസേനകൾക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അമേരിക്കൻ സേന പിന്മാറിയത്.

താലിബാൻ വക്താവായ സബിയുള്ള മുജാഹിദ് അഫ്ഗാനിസ്ഥാന് അഭിനന്ദനം അറിയിക്കുകയും വിജയം നമ്മുടെ എല്ലാവരുടെയുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കയും മറ്റു ലോകരാജ്യങ്ങളുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അവരുമായി നയതന്ത്രബന്ധം തുടരുവാൻ താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Previous article“കൃഷ്ണന്റെ മഥുരയിലിനി ആരും മദ്യവും മാംസവും വിൽക്കില്ല”: യോഗി ആദിത്യനാഥിന്റെ നിരോധനാജ്ഞ
Next articleകേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ : നയം വ്യക്തമാക്കി കർണാടക സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here