Home Health കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ : നയം വ്യക്തമാക്കി കർണാടക സർക്കാർ

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ : നയം വ്യക്തമാക്കി കർണാടക സർക്കാർ

160
0

ബംഗളൂരു: കേരളത്തിൽ നിന്നെത്തുന്നവർക്ക് നാളെ മുതൽ ക്വാറന്റൈൻ നടപ്പാക്കുമെന്ന് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാ‍‍‍ർ എന്നിവർക്കാണ് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ , പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.
ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

ഇതില്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റൈയിനിൽ കഴിയണമെന്നും ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാൽ മാത്രമേ, യാത്ര തുടരാൻ അനുവദിക്കൂവെന്ന് സർക്കാർ വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് മാത്രം സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈൻ അനുവദിക്കുമെന്നും ജീവനകാർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയമെന്നും സർക്കാർ നിർദേശിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ഇളവ് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി.

Previous articleകാബൂൾ വിമാനത്താവളവും പിടിച്ചടക്കി : വെടിയുതിർത്ത് താലിബാന്റെ വിജയാഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here