
വെളപ്പായക്കാരുടെ പ്രിയപ്പെട്ട ടീച്ചറമ്മയ്ക്ക് പിറന്നാള്‍. മൂന്നു തലമുറകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്കിയ ടീച്ചര്‍ക്ക്് 101-ാം പിറന്നാള്‍. നാടിന്റെ ആദ്യകാല അധ്യാപികയുടെ പിറന്നാള്‍ പിഷാരടി സമാജവും ശിഷ്യരും നാട്ടുകാരും വീട്ടിലെത്തിയാണ് ആഘോഷമാക്കിയത്. നാടും നാട്ടുകാരും ചേര്‍ന്ന് വെളപ്പായ ആനായത്തു പിഷാരത്ത് തങ്കപിഷാരസ്യാരുടെ പിറന്നാള്‍ ദിനമാണ് ധന്യമാക്കിയത്. വായനശാലാ പ്രവര്‍ത്തകരും, ദേശസംഗമം പ്രവര്‍ത്തകരും, പിഷാരടി സമാജം അംഗങ്ങളും, ആദ്യകാല ശിഷ്യരും ഉള്‍പ്പെടെ നിരവധി പേര് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ടീച്ചറുടെ വീട്ടിലെത്തി. പാര്‍ളിക്കാട്, പുത്തൂര്‍, മൂര്‍ക്കനിക്കര, അഞ്ചേരി മുതലായ സര്‍ക്കാര്‍ െ്രെപമറി സ്കൂളുകളില്‍ തങ്ക പിഷാരസ്യാര്‍ നീണ്ടകാലം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. വെളപ്പായയിലെ വീട്ടില്‍ മക്കളോടൊപ്പം ജോലിയില്‍ നിന്ന് വിരമിച്ചതിനു ശേഷം വിശ്രമ ജീവിതം നയിക്കുകയാണ്. വെളപ്പായ ദേശ സംഗമം ചെയര്മാന് കെ.ഒ.ലാസര്‍ പൊന്നാടയണിയിച്ചു. ഭാസി പണിക്കത്ത്, വിജയകുമാര്‍, ബാലാജി എന്നിവര്‍ നേതൃത്വം നല്കി.
