Home വീട് തലയിണയിലെ ഫാഷന്‍ മന്ത്രം

തലയിണയിലെ ഫാഷന്‍ മന്ത്രം

10

തലയിണയെ വെറും തല ചായ്ക്കാനുള്ള ഉപാധിയായി കാണുന്ന കാലം എപ്പോഴേ കഴിഞ്ഞു. മുത്തശ്ശിമാരും അമ്മമാരും നല്ല പൂക്കളും മറ്റും എംബ്രോയ്ഡറി ചെയ്ത് വീടിനെ അലങ്കരിച്ച കാലം ഉണ്ടായിരുന്നു. വീടിനെ സ്‌നേഹിക്കുന്നവര്‍ എന്നും ബെഡ്‌റൂമുകള്‍ ഒരുക്കുമ്പോള്‍ ആദ്യം ഏതുതരം തലയിണ ഉറയാണ് വേണ്ടതെന്ന് തീരുമാനിച്ചു കളയും. ബെഡ്ഷീറ്റിനു ചേരുന്ന കളറുകളും ഡിസൈനുകളും തീരുമാനിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടമ്മമാര്‍ മുതല്‍ ഇന്റീയര്‍ ഡിസൈനര്‍ വരെ ഈ തലയിണയെ ചേര്‍ത്തു പിടിച്ചിരിക്കുകയാണ്. എന്തുതരം ഡിസൈനുകളും ലഭ്യമാണ്. കൂടാതെ നമ്മുടെ ഫോട്ടോപോലും പ്രിന്റ് ചെയ്തു കിട്ടുന്ന സംവിധാനവും ഉണ്ട്. ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങളെ കെട്ടിപ്പിടിക്കാന്‍ മാത്രമല്ലാ, നമ്മുടെ പ്രിയപ്പെട്ടവരെ നമ്മള്‍ എത്ര ആഴത്തില്‍ സ്‌നേഹിക്കുന്നു എന്നും തലയിണ പറഞ്ഞു കൊടുക്കും. കസ്റ്റമൈസ്ഡ് തലയിണകള്‍ വ്യാപകമായി ഓണ്‍ലൈനായും പൊതുനിരത്തുകളിലും ലഭ്യമാണ്.