Home ലേറ്റസ്റ്റ് ന്യൂസ് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം

0

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ആക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച  കോളജിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

ക്രിമിനലുകളെ സംരക്ഷിക്കുന്ന പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പ്രകാശ് ബാബു ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമത്തിലും , പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ക്ക് പോലീസ് സെലക്ഷന്‍ ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയും , റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് കാരനുമായ ശിവ രഞ്ജിത്ത് കാസര്‍ഗോഡ് ജില്ലയിലാണ് അപേക്ഷ നല്‍കിയതെങ്കിലും തിരുവന്തപുരത്ത് പരീക്ഷ എഴുതിയത് ദുരൂഹമാണെന്ന് പ്രകാശ് ബാബു ആരോപിച്ചു.