Home ലേറ്റസ്റ്റ് ന്യൂസ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

2

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ ഗാന്ധിയനായി പുകഴ്ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. പാർട്ടി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയില്‍ നിന്ന് ദേശീയ ആസ്ഥാനത്ത് വെച്ചാണ് അംഗത്വം സ്വീകരിച്ചത്.

ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോഡി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു പിന്നാലെ നരേന്ദ്രമോഡിയെ ഗാന്ധിയനായി വിശേഷിപ്പിച്ച് അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. ഇതിനുശേഷമാണ് കോണ്‍ഗ്രസില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്.