Home ലേറ്റസ്റ്റ് ന്യൂസ് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജില്ലകളില്‍ അതിജാഗ്രതാനിര്‍ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജില്ലകളില്‍ അതിജാഗ്രതാനിര്‍ദേശം

16

തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ച കനത്തമഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഈ ജില്ലകളില്‍ അതിജാഗ്രതാനിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചു. ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ജില്ലകളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറു ദിശയില്‍നിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ആലപ്പുഴയിലും എറണാകുളത്തും അതിശക്തമായ മഴയ്ക്കുസാധ്യത. ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴമുന്നറിയിപ്പിനുള്ള യെല്ലോ അലര്‍ട്ട്.

എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് യെല്ലോ അലര്‍ട്ട്.