Home ലേറ്റസ്റ്റ് ന്യൂസ് യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

യുവ സംവിധായകനെ തട്ടിക്കൊണ്ടുപോയതായി പരാതി

3

തൃശ്ശൂര്‍: യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. തൃശ്ശൂർ പാവറട്ടിയിൽ വെച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസന്‍. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ആക്രമണത്തിനിടെ  നിഷാദ് ഹസന്‍റെ ഭാര്യയ്ക്കും മർദ്ദനമേറ്റിട്ടുണ്ട്. ഇവർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടങ്ങി