Home ലേറ്റസ്റ്റ് ന്യൂസ് ആര്യനാമികയുടെ വൃക്കദാനം ആഗസ്ത് 27ന്

ആര്യനാമികയുടെ വൃക്കദാനം ആഗസ്ത് 27ന്

25

ജാതി ഭേദ മതദ്വേഷമേതുമില്ലാതേവരും സോദരത്ത്വേനവാഴും മാതൃകാ സ്ഥാനമാണ് ആര്യലോക് ആശ്രമം… എന്ന് വാക്കുകളിൽ മാത്രമായി ഒതുക്കാതെ പ്രവർത്തികളിൽ കൂടി തന്നെയാണ് ആര്യലോക് ആശ്രമവും ആര്യമഹർഷിയും നൽകി കൊണ്ടിരിക്കുന്നത്.    

ഈ വരുന്ന ആഗസ്ത് 27ന് എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിൽ വെച്ച്  ആര്യമഹർഷിയുടെ പ്രഥമ ശിഷ്യയും താവത് എഫക്ട് ആചാര്യയുമായ ആര്യനാമിക എന്ന ജ്യോതി (37 വയസ്സ്) അബൂബക്കറിന് വൃക്ക പകുത്ത് നൽകും.

സാധ്യമല്ലാത്തതായി യാതൊന്നുമില്ലെന്നും,  മതസൗഹാർദത്തിന്റെയും, ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം കൂടി ഉയർത്തി പിടിച്ചാണ് തന്റെ ഗുരുവിനെ പോലെ ഇവർ വൃക്ക ദാനം നൽകുന്നത്.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം കലശമലയിൽ ആര്യലോക് അതീന്ദ്രിയ ഗുരുകുലം & ആശ്രമം എന്ന പേരിൽ  ജീവകാരുണ്യ പ്രവർത്തനങ്ങളും, പ്രകൃതി സംരക്ഷണ സേവനങ്ങളും മതസൗഹാർദ സേവനങ്ങളും മുൻ നിറുത്തി കാലദേശങ്ങൾക്കനുസൃതമായ രീതിയിൽ തനത് ശൈലിയിൽ സാമൂഹ്യ പരിഷ്കരണ പ്രവർത്തനമനുഷ്ഠിക്കുന്ന  ആര്യമഹർഷിയുടെ താവത് എഫക്ട് എന്ന സ്വീകരണകലയിലേക്ക് ആകർഷയാവുമ്പോൾ ആര്യനാമിക മലപ്പുറം ജില്ലയിൽ സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുകയായിരുന്നു.

ഇപ്പോൾ മലപ്പുറം തിരുനാവായ കൃഷിഭവനിൽ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന സാധു സേവന തല്പരയായ ആര്യനാമിക വർഷങ്ങളായി ആര്യസേവനങ്ങളിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്. 

അവയദാന ബോധവൽക്കരണ  ക്ലാസുകൾ എടുക്കാനും, ആര്യലോക് ആശ്രമത്തിന്റെ താവത് ഇഫക്ട് പ്രബോധനങ്ങൾക്കും ഇവരുടെ നിഷ്കാമ സേവനം മാതൃകാപരമാണ്. 

അതിനിടയിൽ  കുന്നംകുളത്ത് വെച്ചുണ്ടായ വലിയൊരു റോഡപകടത്തിന് ശേഷമാണ് മഹർഷിയെ പോലെ അവയദാനം നൽകാൻ ആര്യനാമികക്ക് മനോശക്തി കൈ വന്നതെന്നവർ പറയുന്നു.

അവയവരോഗം ബാധിച്ച്  അകാലത്തിൽ ജീവൻ പൊലിഞ്ഞു പോകുന്ന നിർധരായ കുടുംബ നാഥനോ, നാഥക്കോ അവയവം നൽകാൻ ആരുമില്ലെങ്കിൽ തന്റെ അവയവം ദാനം നൽകാൻ  സന്നദ്ധതയാണെന്നും  ബി പോസറ്റിവ് രക്തഗ്രൂപ്പുള്ള ആര്യനാമിക, ആശ്രമത്തിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ  തവന്നൂർ പട്ടന്മാര് വളപ്പിൽ 42 വയസുള്ള അബൂബക്കറിന് വൃക്കരോഗം ബാധിച്ച് വൃക്കമാറ്റിവെക്കാൻ അനുയോജ്യമായ വൃക്ക ലഭിക്കാതിരുന്ന സന്ദർഭത്തിൽ, qaഅബൂബക്കറിന്റെ ആശ്രിതർ ലോകത്തിൽ ആദ്യമായി ഒരേ ദിവസം വൃക്കകൾ ദാനം നൽകിയ ദമ്പതികളായ ആര്യമഹർഷിയുടേയും സഹധർമ്മിണി സിമിയുടേയും വിവരങ്ങൾ അറിഞ്ഞ് ആര്യലോക് ആശ്രമത്തിൽ B പോസറ്റിവ് വൃക്ക ദാനം ലഭിക്കുമോ എന്നറിയാൻ  എത്തിയതാണ് മഹത്തായ ഈ അവയവദാനത്തിലേക്ക് വഴി തെളിച്ചത്.

ആര്യലോകിന്റെ അന്വേഷണത്തിൽ അബൂബക്കറിന്റെ  കുടുംബം ആര്യനാമികയുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള  കുടുംബമായതിനാൽ അവയവദാനം നൽകാനുള്ള പരിശോധനകൾക്കായി ഇരുവരേയും ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ എറണാംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് ഡോ. മാമൻ എം ജോണിന്റെ പരിശോധനക്ക് അയക്കുകയും, ക്രോസ്സ് മാച്ച് പരിശോധനയിൽ വൃക്കമാറ്റത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്‌ത ശേഷം തുടർ പരിശോധനകളും നിയമ നടപടികളും പൂർത്തിയാക്കി. ആഗസ്റ്റ് 27ന് വൃക്ക മാറ്റത്തിനുള്ള തിയ്യതി ലഭിച്ചു.

തന്റെ ഗുരുവിന്റെ പാത പിന്തുടരാനായതിലും അവയവദാന സന്ദേശം പകരാൻ തന്റെ ജീവിതം നിമിത്തമായ സന്തോഷത്തിലുമാണ് ഇപ്പോൾ ആര്യനാമിക.

വളരെ താഴ്ന്ന കുടുംബത്തിൽ കൂലിപ്പണിക്കാരുടെ മകളായ ജനിച്ച ആര്യനാമിക കുറ്റിപ്പുറം മാടമ്പത്ത് വീട്ടിൽ,  ചുമട്ട് തൊഴിലാളിയും ശബരിമല ഗുരുസ്വാമിയുമായിരുന്ന പരേതനായ കാരിയുടെ മകളാണ്. ചെറുപ്പം മുതലേ അച്ഛനെ മാതൃകയാക്കി, സേവനകർമ്മനുഷ്ഠിച്ചുവരുന്നു . 

മനസുകൊണ്ടും പ്രവർത്തി കൊണ്ടും ആര്യനാമിക അതീവ സമ്പന്നയാണെന്നും, ഗുരുവിൽ നിന്നാർജ്ജിച്ച അറിവും തന്നിൽ നിന്നുത്ഭവിച്ച അറിവും അന്യർക്ക് ഉപകാരപ്രദമാവുമ്പോൾ മാത്രമേ ശിഷ്യർ ഗുരുദക്ഷിണ നൽകാൻ പ്രാപ്തരാവുന്നുള്ളു. ഇവിടെ നാം അതാണ് കണ്ടത്. ആര്യനാമിക ഗുദക്ഷിണയായി സമർപ്പിച്ചത് സ്വന്തം  കിഡ്നിയാണ്. സ്വന്തം ജീവിതമാണ്. 

രാമായണമാസം പൂർണ്ണമായും ജലോപവാസമനുഷ്ഠിച്ചിരിക്കുന്ന ആര്യമഹർഷി, കഥ പറച്ചിലുകൾ മാത്രമല്ല ഇങ്ങനെയാവണം പരിവർത്തനമെന്നും സമർപ്പണമെന്നും മേൽവിവരിച്ച വാക്കുകളെ ഉദ്ധരിച്ച്, ദൂരേക്കെങ്ങോ നോക്കി മന്ദസ്മിതത്തോടെ മഹർഷി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ആശ്രമവുമായി ബന്ധപ്പെടാം. ഫോൺ : 9605800800