Home സിനിമ സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല

സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല

5

കട്ടപ്പനയിലെ ഋതിക്ക് റോഷന്‍, ഡബിള്‍ ബാരല്‍, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷം ബിനീഷിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പത്തനംതിട്ടയില്‍ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ബിനീഷ് മലയാള സിനിമയിലെ നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത വാവച്ചന്‍ എന്ന നടനെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച്‌ കാണുകയും അദ്ദേഹവുമായി ചേര്‍ന്ന് ആ ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്ബാദിക്കാറില്ല, പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍…ബിനീഷിന്റെ കുറിപ്പില്‍ പറയുന്നു.

ബിനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ടീമേ….
എന്റെ കൂടെ നില്‍ക്കുന്ന ഈ Vaavachan. ചേട്ടനെ.. നിങ്ങള്‍ക്ക് പരിചയം കാണും. പഴയകാല മലയാള സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്ത ആളാണ്. പ്രത്യേകിച്ച്‌ തിളക്കം സിനിമയില്‍. ഞാന്‍ പത്തനംതിട്ടയില്‍ ഒരു shop ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ ഉദ്ഘാടനം കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം നില്‍ക്കുന്നു.

സ്വന്തം നാട്ടില്‍ ഈ കലാകാരന് ഒരു വിലയുമില്ല. എന്റെ നാട്ടിലും ഇങ്ങനെതന്നെയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ചേട്ടനെ വിളിച്ചു എന്റെ അടുത്ത് ചേര്‍ത്തുനിര്‍ത്തി. അന്ന് ആ ഷോപ്പ് ഉദ്ഘാടനം ഞങ്ങളൊരുമിച്ച്‌ ചെയ്തു.. ചില കലാകാരന്മാര്‍ ലക്ഷങ്ങളും കോടികളും സമ്ബാദികാറില്ല. പക്ഷേ ജനങ്ങളുടെ മനസ്സില്‍ ഉണ്ടാവും അതാണ് കലാകാരന്‍..

അതാണ് കലാകാരന്‍..

ജയരാജ് ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവാണ് വാവച്ചന്‍. ആനച്ചന്തം, സ്‌നേഹം, തിളക്കം, ദൈവനാമത്തില്‍, അശ്വാരൂഢന്‍, ആനന്ദഭൈരവി, കരുണം, ഭയാനകം തുടങ്ങി പതിമൂന്നോളം ചിത്രങ്ങളില്‍ വാവച്ചന്‍ വേഷമിട്ടിട്ടുണ്ട്