Home സിനിമ പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണിന്‌

പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണിന്‌

5

പതിനെട്ടാം പടിയുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പതിനെട്ടാം പടി. അതേസമയം 4.2 കോടി രൂപയുടേതാണ് കരാര്‍ എന്നാണ് വിവരം. ഏറെയും പുതുമുഖങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണിത്.

യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ചിത്രത്തിന് 150 മിനിറ്റ് ദൈര്‍ഘ്യം ആണ് ഉള്ളത്. ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. അതിഥി വേഷത്തില്‍ പ്രിഥ്വിരാജും ഉണ്ണി മുകുന്ദനും ആര്യയും എത്തുന്നു. വമ്പന്‍ ആക്ഷനാണ് പതിനെട്ടാം പടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്. ബാഹുബലി 2, ഏഴാം അറിവ് പോലുള്ള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുള്ള താരമാണ് കെച്ച.