Home കായികം ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

3

ഞായറാഴ്ച ഇംഗ്ലണ്ടിനെ നേരിട്ട ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് ചൊവ്വാഴ്ച ഇന്ത്യ ബംഗ്ലാദേശുമായി ഏറ്റുമുട്ടുന്നത്. ഇന്ത്യ ജയിച്ചാല്‍ സെമി ഉറപ്പാണ്. ഇന്ത്യയോട് തോറ്റാല്‍ ബംഗ്ലാദേശ് പക്ഷെ സെമി കാണാതെ പുറത്താകും. അഞ്ച് തുടര്‍വിജയങ്ങള്‍ക്കൊപ്പം ലോകകപ്പ് സെമിയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കാന്‍ ഇന്ത്യയ്ക്കാകില്ല. ഇത്തവണ ഇന്ത്യയുടെ പേസര്‍മാരായ ബുംറയും ഷമിയും മികച്ച ഫോമിലാണ്. ബംഗ്ലാദേശിനും ഈ അവസരം വിട്ടുകൊടുക്കാന്‍ കഴിയില്ല. ഇടംകൈയന്‍ മുസ്താഫിസുര്‍ റഹ്മാനും മുഹമ്മദ് സെയ്ഫുദ്ദീനുമാണ് ബംഗ്ലാദേശിന്റെ പേസ് ആക്രമണത്തിന്റെ ചുമതല. ഷാകിബ് അല്‍ ഹസന്‍, മെഹ്ദി ഹസന്‍, മൊസദേക് ഹുസൈന്‍ എന്നീ മികച്ച സ്പിന്നര്‍മാരുമുണ്ട്.