Home സാങ്കേതികം കേന്ദ്ര ബജറ്റ്‌; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി

കേന്ദ്ര ബജറ്റ്‌; പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി

4

കൊച്ചി: പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കേന്ദ്ര ബജറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടി. അധിക നികുതി ബജറ്റില്‍ ചുമത്തിയതിനു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വര്‍ധനവ്. എന്നാല്‍ സംസ്ഥാനത്തിന് വരുമാന വര്‍ധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. ഓരോ രൂപയുടെ വര്‍ധനയാണ് ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 2 രൂപ വീതം ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടി. സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത് അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ്. ഡീസലിന് 23 ശതമാനവുമാണ് പെട്രോളിന് 30 ശതമാനവും സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വില. എന്നാല്‍ കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. അസംസ്‌കൃത എണ്ണയ്ക്കു വില കുറയുമ്പോള്‍ നികുതി കൂട്ടുകയും വില കൂടുമ്പോള്‍ നികുതി കുറയ്ക്കാതിരിക്കുകയും ചെയ്യുന്നത് തുടരുന്നതിനിടയിലാണ് അധികഭാരം. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഒരു രൂപ കിഫ്ബി സെസിന്റെ ഭാരവും ഇതിനുപുറമേ ഉണ്ട്.