Home വനിതാ ലോകം മഹിളാ മന്ദിരത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം, ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്തു

മഹിളാ മന്ദിരത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം, ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റു ചെയ്തു

61

കൊല്ലം: സൗദി അറേബ്യയിലെ റിയാദില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്നു സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം നാട്ടിലെത്തിക്കും. ക്ലാപ്പന സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിയാണു 2017 ല്‍ പീഡനത്തിന് ഇരയായത്. പിതൃസഹോദരന്റെ സുഹൃത്താണ് പ്രതിയായ സുനില്‍കുമാര്‍. പെണ്‍കുട്ടിയെ പീഡനത്തിനു ശേഷം കൊല്ലം കരിക്കോട്ടെ ഇഞ്ചക്കാട് സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലാക്കിയ അവിടെ വച്ച് ആത്മഹത്യ ചെയ്തു. സുനില്‍കുമാര്‍ ഈ സംഭവത്തിനു ശേഷം ഗള്‍ഫിലേക്കു കടന്നു. കമ്മിഷണറായി ചുമതലയേറ്റ ശേഷം മെറിന്‍ ജോസഫ് പഴയ കേസുകള്‍ പരിശോധിച്ചാണു അന്വേഷണം ഊര്‍ജിതമാക്കി്. തുടര്‍ന്നു ഇന്റര്‍പോളിന്റെ സഹായം തേടുകയായിരുന്നു. കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം റിയാദില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തു ജയിലില്‍ പാര്‍പ്പിച്ച സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ അങ്ങോട്ടേക്കു പോകുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സിഐ ആര്‍. പ്രകാശ് എന്നിവരടങ്ങിയ സംഘമാണു റിയാദിലെത്തിയത്.

https://freepresskashmir.com/wp-content/uploads/2018/06/abuse-3.jpg

സംഭവം ഇങ്ങനെ:-

റിയാദില്‍ ദീര്‍ഘകാലമായി ജോലി നോക്കുന്ന സുനില്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സ്ഥിരം മദ്യപാനിയായ ഇയാള്‍ കുട്ടിയുടെ പിതൃസഹോദരന്‍ വഴിയാണു പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്. അന്നു 13 വയസ്സു മാത്രം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കി. വിവരം സഹപാഠികള്‍ വഴി പിന്നീടാണ് സ്‌കൂള്‍ അധ്യാപിക അറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഇവര്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. അന്വേഷണം നടക്കുന്ന സമയത്തു തന്നെ പ്രതി റിയാദിലേക്കു തിരിച്ചു പോയി. മഹിളാ മന്ദിരത്തില്‍ നേരിട്ട ദുരനുഭവങ്ങള്‍ കാരണം ഈ കുട്ടിയും മറ്റൊരു കുട്ടിയും ആത്മഹത്യ ചെയ്തു.

ഇതില്‍ ഉത്തരവാദികളായ മഹിളാ മന്ദിരം ജീവനക്കാര്‍ ഇന്ന് ജയിലിലാണ്. സുനില്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കഴിയാതായതോടെ പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചു. സിബിഐ വഴി ഇന്റര്‍പോളിനെ ബന്ധപ്പെടുകയും ചെയ്തു. സുനില്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത് മാനഭംഗം, കുട്ടികള്‍ക്കെതിരായ പീഡനം, പട്ടികജാതി വര്‍ഗത്തിനെതിരായ അതിക്രമം എന്നീ വകുപ്പുകളാണ്. ഇന്ത്യയും സൗദിയും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടാക്കി ശേഷം ആദ്യമായാണു ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫിസര്‍ ഇത്തരം ഒരു ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്.